കുമ്പസാര പീഡനം: പാതിരിമാര്‍ ഉടന്‍ കീഴടങ്ങണം

Monday 6 August 2018 1:22 pm IST
കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരോടാണ് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. കീഴടങ്ങിയശേഷം ജാമ്യാപേക്ഷ നല്‍കാം. അതേസമയം, പാതിരിമാര്‍ക്ക് ജാമ്യം നല്‍കിയാല്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നു കേസില്‍ കക്ഷിചേര്‍ന്ന പരാതിക്കാരി അറിയിച്ചു.

ന്യൂദല്‍ഹി: കുമ്പസര രഹസ്യം  വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ പാതിരിമാരുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇവരോട് ഉടന്‍ പോലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരോടാണ് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. 

കീഴടങ്ങിയശേഷം ജാമ്യാപേക്ഷ നല്‍കാം. അതേസമയം, പാതിരിമാര്‍ക്ക് ജാമ്യം നല്‍കിയാല്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നു കേസില്‍ കക്ഷിചേര്‍ന്ന പരാതിക്കാരി അറിയിച്ചു. പാതിരിമാര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന വിഡിയോ തന്റെ കൈവശമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.

കേസില്‍ നേരത്തെ അറസ്റ്റിലായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കു നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.