ആര്‍ട് ഓഫ് ലിവിങ് സാംസ്‌കാരികോത്സവം തൃശ്ശൂരില്‍

Monday 6 August 2018 2:08 pm IST

തൃശൂര്‍: ആര്‍ട് ഓഫ് ലിവിങിന്റെ  കലാസാംസ്‌കാരിക വിഭാഗമായ ''ആര്‍ട് ഓഫ് ലിവിങ് അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ  സംസ്ഥാനതല ഉദ്ഘാടനം  24 ന്  വൈകിട്ട്  മന്ത്രി വി .എസ് .സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും.

കേരള സംഗീതനാടക അക്കദമി റീജിണല്‍ തീയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍  പ്രമുഖ സംഗീതജ്ഞന്‍ ഡോ .മണികണ്ഠന്‍ മേനോന്‍ ,സ്വാമി രാജശ്വരാനന്ദസരസ്വതി, ആര്‍ട് ഓഫ് ലിവിങ്  കേരള ഘടകം അധികൃതര്‍  ,കലാസാംസ്‌കാരിക രാക്ഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ കള്‍ച്ചറല്‍ സെമിനാര്‍, വിവിധ കലാരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തവ്യക്തികളെ ആദരിക്കും. 24 ന് വൈകിട്ട് കല്യാണപുരം എസ്.അരവിന്ദിന്റെ സംഗീത സദസ്സ് , 25 ന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത സദസ്സ്, 26 ന് പുല്ലാങ്കുഴല്‍ വിദഗ്ധന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്‍ നയിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി തുടങ്ങിയവ നടക്കും.

സംഗീതഉപകരണങ്ങളില്‍ പ്രാവീണ്യംനേടാന്‍ താല്പര്യമുള്ളവര്‍ക്കായി  കേരളത്തിലെ പ്രമുഖ ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍ ''ആലാപി'' ന്റെ നേതൃത്വത്തില്‍ പരിശീലനക്‌ളാസ്സുകള്‍  ഉടന്‍ ആരഭിക്കുന്നതാണെന്നും ആര്‍ട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയര്‍മാന്‍ എസ് .എസ് .ചന്ദ്രസാബു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 944761853 ,9447992358 .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.