വന്‍ സുരക്ഷാ വീഴ്ച; പോലീസിന്റെ വയര്‍‌ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു

Monday 6 August 2018 2:16 pm IST
തായ്‌ലന്‍‌ഡില്‍ നിന്നാണ് വയര്‍ലെസ് സെറ്റുകള്‍ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ കാണുന്നത്. സിറ്റി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന്റെ വയര്‍‌ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയാണ് വീഴ്ച കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിന്റെ വയര്‍‌ലെസ് സെറ്റില്‍ പോലീസിന്റെ സന്ദേശം എത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കരമനയിലെ ഓഫ്‌റോഡ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. 

തായ്‌ലന്‍‌ഡില്‍ നിന്നാണ് വയര്‍ലെസ് സെറ്റുകള്‍ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ കാണുന്നത്. സിറ്റി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയിരിക്കുന്നത്. 

ഇന്ന് രാവിലെ രാഷ്ട്രപതിക്ക് വധഭീഷണി ഉയര്‍ത്തിയ ആളെ തൃശൂരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.