തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് പണിമുടക്ക്.
വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കാരണം.
തച്ചങ്കരി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയങ്ങളാണെന്നാണ് ഗതാഗത മന്ത്രിയും അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: