ബന്ധുവായ വീട്ടമ്മയെ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍

Monday 6 August 2018 3:59 pm IST
വീട്ടമ്മയോടെ പക തോന്നിയ വിദ്യാര്‍ത്ഥിയും വീട്ടമ്മയുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവദിവസം വിദ്യാര്‍ത്ഥി വീട്ടിലേക്ക് പോകുന്നതിന്റെയും അവിടെ നിന്ന് തിരിച്ച് വരുന്നതിന്റെയും സിസിടിവി ദ്യശ്യങ്ങളും പോലീസിന് ലഭിച്ചു.

ചെന്നൈ: ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പത്താംക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുകാരിയായ വീട്ടമ്മയെയാണ്  പത്താം ക്ലാസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 13 വയസുകാരിയായ തന്റെ മകളെ വിദ്യാര്‍ത്ഥി ശല്യം ചെയ്യുന്നുവെന്ന് നേരത്തെ വീട്ടമ്മ പരാതിപ്പെട്ടിരുന്നു.

ഇനി വീട്ടില്‍ വരരുതെന്ന താക്കീതും വിദ്യാര്‍ത്ഥിക്ക് നല്‍കി. തുടര്‍ന്ന് വീട്ടമ്മയോടെ പക തോന്നിയ വിദ്യാര്‍ത്ഥിയും വീട്ടമ്മയുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവദിവസം വിദ്യാര്‍ത്ഥി  വീട്ടിലേക്ക് പോകുന്നതിന്റെയും അവിടെ നിന്ന് തിരിച്ച് വരുന്നതിന്റെയും സിസിടിവി ദ്യശ്യങ്ങളും പോലീസിന് ലഭിച്ചു. 

 വ്യാഴാഴ്ച 11.30ഓടെയാണ് കൊലപാതകം ഉണ്ടായത്.11 ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി 11.38ഓടെയാണ് പുറത്ത് വരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍  ഇയാള്‍ കുറ്റം സമ്മതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.