'സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍'; അമിത് ഷാ ധോണിയെ കണ്ടു

Monday 6 August 2018 4:04 pm IST
ഇതിനോടകം പ്രചരണത്തിന്റെ ഭാഗമായി ലതാമങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.

ന്യൂദല്‍ഹി: സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്‌ലെറ്റ് അമിത് ഷാ ധോണിക്ക് സമ്മാനിച്ചു.

നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യവുമായി ബിജെപി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയാണ് സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍. രാജ്യത്താകമാനം 4,000 ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തി നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ് ബിജെപിയുടെ ഗൃഹസന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ്, യോഗ ഗുരു ബാബാ രാം ദേവ്, വ്യവസായി രത്തന്‍ റ്റാറ്റ, മാധുരി ദീക്ഷിത്ത് തുടങ്ങിയവരുമായി പരിപാടിയുടെ ഭാഗമായി വീടുകളിലെത്തി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ വിശ്രമത്തിലാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.