നിര്‍മ്മാണ മേഖലയിലെ സ്തംഭനം; സിഡബ്ല്യുഎസ്എ പണിമുടക്കും ഹൈവേ ഉപരോധവും 9 ന്

Monday 6 August 2018 4:17 pm IST

 

കണ്ണൂര്‍: നിര്‍മ്മാണ മേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥയില്‍ പ്രതിഷേധിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്രവൈസേഴ്‌സ് അസോസിയേഷന്റെ (സിഡബ്ല്യുഎസ്എ) നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 9 ന് പണിമുടക്കും കണ്ണൂരില്‍ ഹൈവേ ഉപരോധവും നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ഇന്ധനവില കുറക്കുക, സര്‍ക്കാര്‍ ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സൈറ്റ് ഇന്‍ഷൂറന്‍സ് ചെയ്യുക, മേസ്ത്രിമാര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. മണലിന്റെ ലഭ്യതക്കുറവ്, വിലക്കയറ്റം, മണലിന്റെ വിതരണത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഖനന മേഖലയിലെ പ്രശ്‌നങ്ങള്‍, നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ നിര്‍മ്മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രഞ്ചിത്ത്, എം.പ്രകാശന്‍, കെ.വി.സതീശന്‍, എ.വേണുഗോപാല്‍, ഇ.പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.