കുടുംബസംഗമം നടത്തി

Monday 6 August 2018 4:27 pm IST

 

മാഹി: മാഹി മഹാത്മാഗാന്ധി ഗവ.ആര്‍ട്‌സ് കോളേജിലെ 1988-90 ബാച്ച് വിദ്യാര്‍ത്ഥികളുടെ കുട്ടായ്മയായ അകമലര്‍ 88 ന്റെ രണ്ടാം കുടുംബസംഗമം കോളേജില്‍ വെച്ച് നടന്നു. ചെയര്‍മാന്‍ സജിത്ത് നാരായണന്റെ നേത്യത്വത്തില്‍ കോളേജ് കാമ്പസില്‍ നിര്‍മ്മിച്ച താമരക്കുളവും, മലര്‍വാടിയും പ്രിന്‍സിപ്പാള്‍ പി.എ.ജെ.ആരോഗ്യ സാമിക്ക് കൈമാറി. അലങ്കാര മത്സ്യ അക്വേറിയം കോളേജ് അലുമിനി അസോസിയേഷന്‍ സെക്രട്ടറി പി.പി.വിനോദിന് കൈമാറി. കോളേജ് കാമ്പസ് വനവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 'എന്റെ മരം' പദ്ധതി കേരളജിലെ ഹിന്ദി അധ്യാപിക കെ.ചന്ദ്രിക മാവ് നട്ട് ഉദ്ഘാടനം ചെയ്തു. 

കെ.എം.രാധാകൃഷ്ണന്‍, പി.സുചിത്ര, നൗഫല്‍ കേളോത്ത്, സമീര്‍ ചാലക്കര, വി.പ്രസാദ്, അജിത്ത് വളവില്‍, എ.സി.മുരളീധരന്‍, ലിയാര്‍ പറമ്പത്ത്, അബ്ദുള്‍ ബാസിദ്, നിതീഷ് എന്നിവര്‍ നേതൃത്യം നല്‍കി.ദേശ വിദേശങ്ങളില്‍ നിന്നെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പലരും മക്കളും, പേരക്കുട്ടികളുമായെത്തി ഗതകാല സ്മരണകള്‍ പങ്കുവെച്ചു. ഇതോടൊപ്പം ഡോക്ക്യുമെന്ററി സിഡി, സുവനീര്‍ എന്നിവയുടെ പ്രകാശനവുമുണ്ടായി. പൂര്‍വ്വവിദ്യാര്‍ത്ഥി പ്രകാശ് കാണിയും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറി. തൊഴില്‍ രഹിതരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവാസികളുടെ സഹകരണത്തോടെ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും കുട്ടായ്മ രൂപം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.