സഹ്യനോടൊപ്പം മഴയാത്ര നടത്തി

Monday 6 August 2018 4:28 pm IST

 

ചെറുപുഴ: കണ്ണൂര്‍ തെളിച്ചം പ്രകൃതി സഹവാസ കൂട്ടായ്മ, ജോസ്ഗരി പുകയൂന്നി നാച്വറല്‍ ഫാം എന്നിവയുടെ നേതൃത്വത്തില്‍ സഹ്യനോടൊപ്പം എന്ന പേരില്‍ മഴയാത്ര നടത്തി. വിദ്യാര്‍ഥികളടക്കം130 ഓളം ആളുകള്‍ പങ്കെടുത്തു. മലയോരത്തെ ജൈവവൈവിധ്യവും പ്രകൃതിയും സസ്യങ്ങളും മണ്ണും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.

   തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങളായ നൂറോളം വിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കാളികളായി.

   സീക്ക് ഡയറക്ടര്‍ ടി.പി.പത്മനാഭന്‍ ക്ലാസെടുത്തു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് യാത്ര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരി ചക്കരക്കല്‍ അധ്യക്ഷതവഹിച്ചു. ജാഥാ ലീഡര്‍ ജൈവവൈവിധ്യ ഗവേഷകന്‍ വി.സി.ബാലകൃഷ്ണന്‍, സനൂപ് നരേന്ദ്രന്‍, പി.സുഭാഷ്, മെയ്തു പാറമ്മേല്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജോസ്ഗിരി മുക്കുഴിയിലെ പുകയൂന്നിഫാമില്‍ നിന്നും ആരംഭിച്ചയാത്രയ്ക്ക് താബോറില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി. കൊട്ടത്തലച്ചി മലയുടെ അടിവാരത്തില്‍ ഉച്ചഭക്ഷണത്തിനു ശേഷം സനൂപ് നരേന്ദ്രനും മലമുകളില്‍ വി.സി.ബാലകൃഷ്ണനും ക്ലാസെടുത്തു. മഴയാത്ര വ്യത്യസ്ത അനുഭവമായെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.