മാടായി സര്‍വീസ് സഹരണ ബാങ്ക് തെരഞ്ഞെടുപ്പ്: പ്രസിഡന്റിനായി കോണ്‍ഗ്രസില്‍ വടംവലി

Monday 6 August 2018 4:35 pm IST

 

പഴയങ്ങാടി: കോണ്‍ഗ്രസ് സഹകരണ ബാങ്കായ മാടായി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്നേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ബാങ്കിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മുറുമുറുപ്പ് ശക്തമാകുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി വെങ്ങരയിലെ കോണ്‍ഗ്രസ് നേതാക്കളെയും അതിനോട് അനുബന്ധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പാര്‍ശ്വവല്‍കരിച്ച് അഞ്ച് തവണ തുടര്‍ച്ചയായ ബാങ്ക് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന കോണ്‍ഗ്രസ് ജില്ലാ ട്രഷറും പയ്യന്നൂര്‍ എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റുമായ വ്യക്തി തന്നെ ആറാം തവണയും സ്ഥാനം അലങ്കരിക്കാന്‍ വേണ്ടി പുതിയ കൂട്ടുകെട്ടുകളിലൂടെ ചരട് വലിക്കുകയാണ്. കോണ്‍ഗ്രസിന്റെ യുവതലമുറയെ അടിച്ചമര്‍ത്തി വീണ്ടും ബാങ്ക് ഭരണം കൈയാള നുള്ള നീക്കത്തിനെതിരെ ഒരു കൂട്ടം കോണ്‍ഗ്രസുകാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിനും തലവേദന സൃഷ്ടിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.