അഭിമന്യു വധം: രണ്ടാം പ്രതിക്ക് പരീക്ഷ എഴുതാന്‍ സര്‍ക്കാരിന്റെ നിലപാട് തേടി

Monday 6 August 2018 4:47 pm IST
കോഴ്സ് തീരാന്‍ ഇനിയും നാല് വര്‍ഷമുണ്ട്. അതിനാല്‍ പിന്നീടും പരീക്ഷ വരും എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ മാസം എട്ടു മുതല്‍ അടുത്ത മാസം ഒമ്പത് വരെയാണ് പരീക്ഷ.

കൊച്ചി: അഭിമന്യു വധക്കേസിലെ രണ്ടം പ്രതി ബിലാല്‍ സജി എല്‍‌എല്‍‌ബി പരീക്ഷ എഴുതാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിലാല്‍ നല്‍കിയ ഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയിരുന്നു. 

രണ്ടാം സെമസ്റ്റര്‍ എല്‍‌എല്‍‌ബി വിദ്യാര്‍ത്ഥിയാണ് ബിലാല്‍. കോഴ്സ് തീരാന്‍ ഇനിയും നാല് വര്‍ഷമുണ്ട്. അതിനാല്‍ പിന്നീടും പരീക്ഷ വരും എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ മാസം എട്ടു മുതല്‍ അടുത്ത മാസം ഒമ്പത് വരെയാണ് പരീക്ഷ. ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. അന്നു തന്നെ ബിലാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.