ഡാന്‍സ് ഫ്യൂഷന്‍ ബിനാലെ സംഘടിപ്പിക്കും സണ്ണി ലിയോണ്‍ പങ്കെടുക്കും

Monday 6 August 2018 5:05 pm IST

 

കണ്ണൂര്‍: എംജെ ഇന്‍ഫാസ്ട്രക്ചര്‍ ഡാനസ് ഫ്യൂഷന്‍ ബിനാലെ ടുകെ 18 ന്റ നേതൃത്വത്തില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഡാന്‍സ് ഫ്യൂഷന്‍ ബിനാലെ സംഘടിപ്പിക്കുമന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സപ്തംബര്‍ 8 ന് വൈകുന്നേരം 6 മണിമുതലാണ് പരിപാടി നടക്കുക. ലോക രാജ്യങ്ങളില്‍ നിരവധി ഷോയിലൂട പ്രഗത്ഭനായ ക്രിയേറ്റീവ് ഡയരക്ടര്‍ ഡാഡു ഓഷ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നൃത്ത ബിനാലെയില്‍ ലോക പ്രശസ്ത ഹോളിവുഡ് താരം സണ്ണിലിയോണ്‍ മുഖ്യ നര്‍തതകിയായി പരിപാടിയില്‍ പങ്കെടക്കും. നിരവധി നര്‍ത്തകരും തെന്നിന്ത്യന്‍ സിനിമാതാരങ്ങളും അരങ്ങിലെത്തും. 3 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീത പരിപാടി വീക്ഷിക്കുന്നതിന് പ്രവേശന ഫീസ് 500, 1000, 2500, 3500 എന്നിങ്ങന നിജപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി നിശ്ചിത കേന്ദ്രങ്ങളിലൂടെ ടിക്കറ്റ് ലഭിക്കും. സെയ്‌വ് എ ഗേള്‍ ചൈല്‍ഡ് ആന്റ് പ്രൊട്ടക്റ്റ് ദി ഫ്യൂച്ചര്‍ ആന്റ് ഡോണ്‍ട് ഡ്രൈവ് വിത്ത് ഡ്രിംങ്ക്‌സ് ആന്റ് ഡ്രംങ്‌സ് എന്ന ആശയം മുന്നോട്ടുവെച്ച് ഓഷ്മ എംജെ ഫൗണ്ടേഷന്‍ ബാംഗ്ലൂരുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഷിയാസ് പെരുമ്പാവൂര്‍, മനോജ് മയ്യന്നൂര്‍, സുബൈര്‍ പയ്യന്നൂര്‍,സുജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.