സ്വാതന്ത്ര്യദിന ജില്ലാതല ക്വിസ് മത്സരം 15 ന്

Monday 6 August 2018 5:06 pm IST

 

ഇരിട്ടി: പൂവക്കുളത്ത് ചാക്കോമാസ്റ്റര്‍ ആന്റ് ആനിടീച്ചര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന ക്വിസ് മത്സരം 15ന് നടക്കും.  എല്‍പി, യുപി വിഭാഗങ്ങള്‍ക്കായി എവര്‍റോളിങ് ട്രോഫിയും അയ്യായിരം രൂപ മുതല്‍ താഴോട്ട് ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. ഒരു സ്‌കൂളില്‍ നിന്നും മൂന്നുപേര്‍ അടങ്ങിയ (ഒരംഗമെങ്കിലും പെണ്‍കുട്ടി) ടീം താഴെപറയുന്ന ഫോണ്‍ നമ്പറിലോ ഇ-മെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്റെ സാക്ഷിപത്രസഹിതം 15ന് രാവിലെ 11 മണിക്ക് വെളിമാനം യുപി സ്‌കൂളില്‍ എത്തിച്ചേരണം. വിഷയം: 1857 മുതല്‍ ഇന്നുവരെയുള്ള ഇന്ത്യ. ഫോണ്‍: 9447389824. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.