സംഘാടക സമിതി രൂപീകരിച്ചു

Monday 6 August 2018 5:06 pm IST

 

പയ്യാവൂര്‍: അഖിലകേരളവിശ്വകര്‍മ്മ മഹാസഭ സ്പതംബര്‍ 17 ന് വിശ്വകര്‍മ്മ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ സംഘാടക സമിതി രൂപീകരണ യോഗം പയ്യാവൂര്‍ വ്യാപാരഭവനില്‍ നടന്നു. തളിപ്പറമ്പ് താലൂക്ക് പ്രസിഡണ്ട് ഒ.കെ.കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കാര്‍ത്തികപുരം മഹാസഭയുടെ ആദ്യകാല സെക്രട്ടറി ജയാനന്ദന്‍, മഹാസഭയുടെ ശ്രീകണ്ഠപുരം ഏരിയയിലെ ആദ്യകാല പ്രവര്‍ത്തകന്‍ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഒ.കെ.കുഞ്ഞന്‍-ചെയര്‍മാന്‍, പി.പി.കൃഷ്ണന്‍-ജനറല്‍ കണ്‍വീനര്‍, വിശ്വനാഥന്‍, കെ.വി.പുരുഷോത്തമന്‍, കെ.ആര്‍.രാജീവന്‍, പി.എ.ഹരിദാസന്‍, കെ.വി.രജിത്ത്, സീനാരാജേഷ്, സുലോചന ഹരിദാസ് എന്നിവരെ പ്രോഗ്രാം കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.