കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പരസ്യമായി

Monday 6 August 2018 4:57 pm IST
രണ്ടു തവണ തന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. കൂടാതെ തന്നെയും കുടുംബത്തെയും അപമാനിക്കാനും ബിഷപ്പ് ശ്രമിച്ചു.

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്. വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതിയുടെ പകര്‍പ്പാണ് ഒരു ന്യൂസ് ചാനല്‍ പുറത്തുവിട്ടത്. രണ്ടു തവണ തന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. കൂടാതെ തന്നെയും കുടുംബത്തെയും അപമാനിക്കാനും ബിഷപ്പ് ശ്രമിച്ചു. 

ബിഷപ്പ് ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.