കാലവര്‍ഷക്കെടുതി: അടിയന്തിര ധനസഹായം നല്‍കണം-കര്‍ഷകമോര്‍ച്ച

Monday 6 August 2018 5:13 pm IST

 

കണ്ണൂര്‍: കാലവര്‍ഷക്കെടുതിമൂലം നാശനഷ്ടം നേരിട്ട മലയോര കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ് ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച കണ്ണൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പലഭാഗങ്ങളിലും പ്രത്യേകിച്ച് മലയോര മേഖലകളില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും, ഉരുള്‍പൊട്ടലിലും കോടികളുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. 

ഇത്തരം നാശനഷ്ടങ്ങള്‍ നടന്ന പ്രദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിരമായി സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി ധനസഹായം നല്‍കാന്‍ ആവശ്യമായ നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ.ശശിധരന്‍ അധ്യക്ഷതവഹിച്ചു. 

ബിജെപി കണ്ണൂര്‍ മണ്ഡ ലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത്‌വര്‍മ്മ, ഷമീര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബാബു ഒതയോത്ത് സ്വാഗതവും രാഗേഷ് മാച്ചേരി നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികളായി വി.വി.ഷമീര്‍ബാബു (പ്രസിഡണ്ട്), സുനില്‍ മുണ്ടേരി, കെ.പി.ജനാര്‍ദ്ദനന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ബാബു ഒതയോത്ത് (ജനറല്‍ സെക്രട്ടറി), സി.രാഗേഷ് മാച്ചേരി (സെക്രട്ടറി), ഷാജി തേന്‍കുടിയന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.