ഓണക്കാല പരിശോധന : കഞ്ചാവ് പൊതികളുമായി 2 യുവാക്കള്‍ ഇരിട്ടി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

Monday 6 August 2018 5:23 pm IST

 

ഇരിട്ടി: മുപ്പത് കഞ്ചാവ് പൊതികളുമായി രണ്ട് യുവാക്കള്‍ ഇരിട്ടി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ െ്രെഡവ് സ്‌െ്രെടക്കിങ്ങ് ഫോര്‍സിന്റെ ഭാഗമായി രണ്ട് സംഘങ്ങളായി തിരിഞ്ഞു ഇരിട്ടി മേഖലയില്‍ പുലര്‍ച്ചെ നടത്തിയ പട്രോളിങ്ങിനിടെയാണ് രണ്ടു പേര്‍ പിടിയിലായത്. വയനാട് സ്വദേശി ജംഷാദ്, തലശ്ശേരി സ്വദേശി ഷമില്‍ എന്നിവരാണ് പിടിയിലായത്. 

എക്‌സൈസ് ഇന്‍സ്പക്ടര്‍ സിനു കൊയില്യാത്തിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് സ്വദേശി ജംഷാദിന്റെ പക്കല്‍ നിന്നും 20 പൊതി കഞ്ചാവും, പ്രിവന്റിവ്ഓഫീസര്‍ അബ്ദുള്‍ നിസാറിന്റെനേതൃത്വത്തിലുള്ള സംഘം തലശ്ശേരി സ്വദേശി ഷമിലിന്റെ പക്കല്‍ നിന്നും 10 പൊതി കഞ്ചാവും ആണ് പിടിച്ചെടുത്തത്. ജംഷാദിനെ കൂട്ടുപുഴയില്‍ വെച്ചും, ഷമിലിനെ ഇരിട്ടിയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവുയോഗിക്കുന്ന ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ക്ക് ചില്ലറവില്പന നടത്തുന്നതിനായി ചെറിയ പൊതികളിലാക്കി വിതരണത്തിനായി കഞ്ചാവുമായി വരുന്നതിനിടെയാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുപതുരൂപയ്ക്കും അമ്പതു രൂപയ്ക്കുമാണ് കഞ്ചാവുപൊതികള്‍ വില്‍പന നടത്തുമെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൈസൂരില്‍ നിന്നാണ് വില്‍പനക്കായി കഞ്ചാവ് ഇവിടേക്ക് എത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു.

എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ െ്രെഡവ് സ്‌െ്രെടക്കിങ്ങ് ഫോര്‍സിന്റെ ഭാഗമായി മേഖലയില്‍ ലഹരിക്കെതിരെ കര്‍ശന നടപടികല്‍ വരും ദിവസങ്ങളിലും തുടരുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യാത്ത് അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിനെ കൂടാതെ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ.എന്‍.രവി, വി.കെ.അനില്‍കുമാര്‍, പി.കെ.സജേഷ്, വി.ശ്രീനിവാസന്‍ എന്നിവരാണ് ഇവരെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.