കൊലപാതകം മുതലെടുപ്പ് രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്: ബിജെപി

Tuesday 7 August 2018 2:32 am IST

കാസര്‍കോട്: മഞ്ചേശ്വരത്ത് സിദ്ദിഖ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തെ മുതലെടുപ്പ് രാഷ്ട്രീയത്തിനായി സിപിഎം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊലപാതകത്തെ അപലപിക്കുന്നു. ഇത് രാഷ്ട്രീയകൊലപാതകമോ രാഷ്ട്രീയ പ്രേരിതമോ അല്ല. മദ്യത്തെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊല്ലപ്പെട്ടത് ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതിനാലും സിപിഎം കേരളം ഭരിക്കുന്ന കക്ഷിയായതിനാലും സൗകര്യപൂര്‍വം അതിനെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

അതില്‍ നിന്ന് അവര്‍ പിന്മാറണം. വിലപ്പെട്ട ഒരുജീവന്‍ നഷ്ടമായതിനെ ശക്തമായി അപലപിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ സംഭവത്തെ സമീപിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.