യദിപൂജാ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെത്തും

Monday 6 August 2018 7:28 pm IST

ന്യൂദൽഹി: ഗുരുദേവന്റെ മഹാസമാധിയുടെ നവതി ആചരണത്തിന്റെ ഭാഗമായുള്ള യദിപൂജാ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ശിവഗിരിയിലെത്തും. എന്നാൽ അദ്ദേഹം വരുന്ന തിയതി പിന്നീട് അറിയിക്കാമെന്ന് അറിയിച്ചു. 

ആഘോഷത്തിന്റെ സമാപന ദിവസങ്ങളിൽ ഏതെങ്കിലും ദിവസം വരണമെന്ന് സ്വാമിമാർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്.  പാർലമെന്റിലെ ഒാഫീസിൽ വി. മുരളീധരൻ എംപിക്കൊപ്പം ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്‌പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിച്ചു. 

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായും സംഘം കൂടിക്കാഴ്‌ച നടത്തി. അമിത്‌ഷായും ഒരു ദിവസം പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി.  സെപ്‌തംബർ 21ന് മഹാസമാധി ദിനം മുതൽ ഒക്‌‌ടോബർ 31വരെയാണ് യദിപൂജ  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.