ഫലപ്രദമായ സമ്മേളനം; പാര്‍ലമെന്റ് പാസ്സാക്കിയത് അഞ്ച് സുപ്രധാന ബില്ലുകള്‍

Tuesday 7 August 2018 2:34 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം തുടരുകയാണ്. തുടക്കത്തില്‍ തന്നെ അവിശ്വാസപ്രമേയത്തെ വലിയ ഭൂരിപക്ഷത്തില്‍ അതിജീവിച്ച സര്‍ക്കാര്‍, സമ്മേളനം ഇതുവരെ സാര്‍ഥകമാക്കി. നിരവധി സുപ്രധാന ബില്ലുകളാണ് ഇതിനകം പാസ്സാക്കിയത്. 

ജൂലൈ 18ന് തുടങ്ങിയ സമ്മേളനം അഞ്ചു പ്രധാന ബില്ലുകളാണ് പാസ്സാക്കിയത്. ഇനിയും ഏതാനും സുപ്രധാന ബില്ലുകള്‍ കൂടി പാസാക്കാന്‍ ഉണ്ട്. വരും ദിവസങ്ങളില്‍ ഇവ പാസ്സാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിന്നാക്കക്കാര്‍ക്കുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്‍, പട്ടികജാതി, വര്‍ഗക്കാര്‍ക്ക് എതിരായ അക്രമങ്ങളില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യാനുള്ള വ്യവസ്ഥ വീണ്ടും ഉള്‍പ്പെടുത്താനുള്ള ബില്‍ തുടങ്ങിയവ പാസ്സാക്കാനുള്ളവയാണ്.

ബജറ്റ് സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയിരുന്നു. അന്ന് ലോക്സഭയുടെ ഉല്‍പ്പാദനക്ഷമത നാലു ശതമാനവും രാജ്യസഭയുടേത് എട്ട് ശതമാനവും മാത്രമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.