അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് ഇന്ത്യന്‍ വ്യവസായി

Tuesday 7 August 2018 2:36 am IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോര്‍പ്പറേറ്റ് മേഖലയിലെ പ്രത്യേക താല്‍പ്പര്യങ്ങള്‍ക്കെതിരെ പോരാടാന്‍ ഇന്തോ-അമേരിക്കന്‍ വ്യവസായി സുനേല്‍ ഗുപ്ത ഒരുങ്ങുന്നു. 

ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് സുനേല്‍ ഗുപ്ത അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ മത്സരിക്കുന്നത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് സുനേല്‍ മത്സരിക്കുന്നത്. റിപ്പബ്ലിക്കന്‍ നേതാവായ ഡേവിഡ് ട്രോട്ടാണ് ഇദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്. 

മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്ന് സുനേല്‍ ഗുപ്ത പറയുന്നു. യുഎസിലെ മിഷിഗണില്‍ നിന്നാണ് മത്സരിക്കുന്നത്. കെലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും എംബിഎയും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും സുനേല്‍ കരസ്ഥമാക്കിയ ശേഷമാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്.  സുനേലിന്റെ അമ്മ ദമയന്തി ഗുപ്ത ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ആദ്യ വനിതാ എന്‍ജിനീയറാണ്. സഹോദരന്‍ സിഎന്‍എന്നിലെ ആരോഗ്യകാര്യ റിപ്പോര്‍ട്ടറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.