വേറിട്ട ചിത്രകാരന്‍

Tuesday 7 August 2018 2:48 am IST

കൊച്ചി നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായിരുന്ന കാലം മുതല്‍ അദ്ദേഹത്തെ അറിയാം. എറണാകുളത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനം സ്ഥാപിച്ചിരുന്നു. ധാരാളം കുട്ടികള്‍ അവിടെ ചുവര്‍ചിത്രരചന പഠിക്കാന്‍ എത്തിയിരുന്നു. മ്യൂറല്‍ സ്വാധീനത്തില്‍ തന്റേതായ ശൈലി സൃഷ്ടിക്കുകയായിരുന്നു. നിശബ്ദ്മായ പ്രവര്‍ത്തനമായിരുന്നു മുഖമുദ്ര. കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരന്മാരില്‍ വേറിട്ടൊരു വ്യക്തിത്വം. പുരാണങ്ങളെ അടിസ്ഥാനമാക്കി ചുവര്‍ ചിത്രം ചെയ്യുമ്പോള്‍ അത്തരത്തില്‍ ഒരു പാണ്ഡിത്യവും ആവശ്യമാണ്. അതും അദ്ദേഹത്തിനുണ്ടായിരുന്നു. 

സാത്വിക വ്യക്തിത്വമായിരുന്നു. മുഖ്യധാരയില്‍ ഉണ്ടെങ്കില്‍ തന്നെയും നിശബ്ദമായിരുന്നു പ്രവര്‍ത്തന ശൈലി. കൃത്യമായ ധാരണയോടെയായിരുന്നു ചുവര്‍ ചിത്രരചന. തന്റെ കഴിവില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം എന്നും നിലനിര്‍ത്തിയിരുന്നു. അദ്ദേഹം വിവാദങ്ങളില്‍ നിന്നും എക്കാലവും ഒഴിഞ്ഞുനിന്നു. ആരേക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളാണ്. തന്റെ കഴിവിലുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് സാധ്യമായത്. 

ചിത്രസൂക്തം, ചിത്രലക്ഷണം, ചിത്രാനുഭവം, ചിത്രരാമായണം എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. എറണാകുളം ടിഡിഎം ഹാളിലെ ഗിരിജാകല്യാണ മണ്ഡപം, രവിപുരം ശ്രീകൃഷ്ണ ക്ഷേത്രം, കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ ശ്രീകൃഷ്ണ കഥകള്‍, എറണാകുളം സീതാരാമ കല്യാണ മണ്ഡപം, പറവൂര്‍ പാലിയം കൊട്ടാരം, കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം, പിറവ ചിന്മയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ മ്യൂറല്‍ ചിത്രങ്ങളുണ്ട്. 

ടി. കലാധരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.