റോ- റോ നിര്‍മാണം; കപ്പല്‍ശാല 100 കോടിയുടെ കരാര്‍ ഒപ്പിട്ടു

Tuesday 7 August 2018 2:57 am IST

മട്ടാഞ്ചേരി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്കായുള്ള റോള്‍ ഓണ്‍- റോള്‍ ഓഫ് (റോ-റോ) വെസ്സല്‍ നിര്‍മാണ കരാര്‍ ഒപ്പിട്ടു. 102.6 കോടി രൂപയുടെതാണ് റോ- റോ നിര്‍മാണ കരാര്‍. വെസ്സലുകളുടെ രൂപകല്‍പന, നിര്‍മാണം സാങ്കേതിക സംവിധാനം തുടങ്ങിയവ കപ്പല്‍ശാല കരാര്‍ പരിധിയില്‍പ്പെടും. പത്ത് റോ-റോ വെസ്സലുകള്‍ക്കായുള്ള കരാര്‍ 18 മാസ കാലാവധിയില്‍ നിര്‍മാണ പൂര്‍ത്തീകരണം നടക്കും. 

 ദേശീയ ജലപാത ഒന്ന്, രണ്ട്, മൂന്ന് മേഖലയില്‍ യാത്രാ-വാഹന കടത്ത് സര്‍വീസൊരുക്കുന്നതിനുള്ളതാണ് റോ-റോ വെസ്സലുകള്‍. കൊച്ചി അഴിമുഖത്ത് സര്‍വീസിനായി കൊച്ചി കോര്‍പ്പറേഷന് വേണ്ടി രണ്ട് റോ- വറോ വെസ്സലുകള്‍ നിര്‍മിച്ചത് കൊച്ചി കപ്പല്‍ശാലയാണ്. 

വാട്ടര്‍ ആംബുലന്‍സ്, മത്സ്യബന്ധന യാനങ്ങള്‍, ദ്വീപുകളിലേക്കുള്ള യാത്ര കപ്പലുകളടക്കം കേന്ദ്ര സ്ഥാപനങ്ങളുടെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ഒട്ടേറെ നിര്‍മാണ കരാറുകള്‍ കൊച്ചി കപ്പല്‍ശാല ഒപ്പിട്ടു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.