സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്

Tuesday 7 August 2018 3:00 am IST

ഡെര്‍ബി, ഇംഗ്ലണ്ട്: ഇന്ത്യയുടെ സ്മൃതി മന്ദാന വനിതാ സൂപ്പര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ഇംഗ്ലണ്ട് പ്രീമിയര്‍ പ്രാദേശീക ട്വന്റി 20 യില്‍ വെസ്‌റ്റേണ്‍ സ്‌റ്റോം ടീമംഗമായ മന്ദാന യോര്‍ക്ക്ഷയര്‍ ഡയമണ്ട് ടീമിനെതിരായ മത്സരത്തില്‍ 56 റണ്‍സ്  നേടിയാണ് റെക്കോഡിട്ടത്.

2016 ല്‍ സ്‌റ്റെഫാനി ടെയ്‌ലര്‍ സ്ഥാപിച്ച 289 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്. ഈ സീസണില്‍ ആറു മത്സരങ്ങള്‍ കളിച്ച മന്ദനയ്ക്ക് ഇപ്പോള്‍ 338 റണ്‍സായി. ആറു മത്സരങ്ങളില്‍ മന്ദാനയുടെ സ്‌കോര്‍ ഇങ്ങനെ: 48, 73, 52, 43, 102, 56. ഇരുപത്തിരണ്ടുകാരിയായ മന്ദാന   ഐസിസി ഏകദിന റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ്. ട്വിന്റി 20 യില്‍ പതിമൂന്നാം റാങ്കുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.