മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബയേണ്‍ വീഴ്ത്തി

Tuesday 7 August 2018 2:59 am IST

മ്യൂണിക്ക്: ജാവി മാര്‍ട്ടിനെസ് രണ്ടാം പകുതിയില്‍ ഹെഡറിലുടെ നേടിയ ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് വിജയം. പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ അവര്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

സ്പാനിഷ് രാജ്യാന്തര താരമായ മാര്‍ട്ടിനെസ് 59-ാം മിനിറ്റിലാണ് ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. ജോസ് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവസരത്തിനൊത്തുയരാനായില്ല. ഇടവേളയ്ക്ക് ശേഷം യുണൈറ്റഡിന്റെ എറിക് ബെയ്‌ലി പരിക്കേറ്റ് മടങ്ങി. മ്യൂണിക്കിന്റെ സെര്‍ജി ഗാബറിയുമായി കൂട്ടിയിടിച്ചാണ് ബെയ്‌ലിക്ക് പരിക്കേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.