വാഹന പണിമുടക്ക് തുടങ്ങി

Tuesday 7 August 2018 3:06 am IST

കൊച്ചി: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.

ഓട്ടോ, ടാക്‌സി, സ്വകാര്യബസ്സുകള്‍, കരാര്‍ വാഹനങ്ങള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയും പണിമുടക്കും. കെഎസ്ആര്‍ടിസിയിലെ സംയുക്ത ട്രേഡ് യൂണിയനും വര്‍ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വിപണന കേന്ദ്രങ്ങള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയ മേഖലകളും പണിമുടക്കില്‍ നിശ്ചലമാകും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളേയും പാക്കേജ് ടൂര്‍ വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.