സുരേഷ് കുമാർ വധം; പ്രതി പിടിയിൽ

Tuesday 7 August 2018 8:31 am IST

പത്തനംതിട്ട : കോന്നിയില്‍ മര്‍ദനമേറ്റ് മരിച്ച സുരേഷ്‌കുമാന്റെ കേസിലെ പ്രതി പിടിയില്‍. കോന്നി അരുവാപ്പുലം സ്വദേശിയും മരിച്ച സുരേഷ്‌കുമാറിന്റെ അയല്‍വാസിയും സുഹൃത്തുമായ ബിപിന്‍ദാസ് ആണ് പിടിയിലായത്.

സുഹൃത്തായ സ്തീയുടെ ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലചെയ്യാന്‍ കാരണമെന്ന് പ്രതി വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് കോന്നി അരിവാപുലത്ത് റോഡരികില്‍ സുരേഷ്‌കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദനമേറ്റ് താടിയെല്ലിനും ശരീരത്തും ഗുരുതരമായി ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.

കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ബിപിനെ മലയാലപ്പുഴയില്‍ നിന്നുമാണ് പിടികൂടിയത്. സുരേഷും ബിപിനും ഗള്‍ഫിലും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. സുഹൃത്തായ സ്തീയുടെ ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.

ഞായറാഴ്ച രാത്രി ബന്ധു വീടിനു മുന്നില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ബിപിന്‍ സുരേഷിനെ മര്‍ദിക്കുകയും ചെയ്തു.മര്‍ദനത്തില്‍ ശ്വാസകോശത്തിലേറ്റ പരിക്കാണ് മരണകാരണം എന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.