കൊച്ചി മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം

Tuesday 7 August 2018 10:29 am IST
മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. മൂന്നു പേരും മത്സത്തൊഴിലാളികളാണ്. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. മുനമ്പത്ത് നിന്നും പോയ ഒസ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി: മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കുളച്ചല്‍ സ്വദേശികളായ മണിക്കുടി, യുഗനാഥന്‍, യാക്കൂബ് എന്നിവരാണ് മരിച്ചത്. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മലയാളിയാണ്. മറ്റുള്ളവര്‍ കുളച്ചല്‍ സ്വദേശികളും.

രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിട്ടുണ്ട്. ഒമ്പത് പേരെക്കുറിച്ച് വിവരമൊന്നുമില്ല. പറവൂര്‍ മാല്യങ്കര സ്വദേശി ഷിജുവാണ് ബോട്ടിലുണ്ടായിരുന്ന മലയാളി. 

ഒസ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലിലാണ് അപകടമുണ്ടായത്.  അപകടമുണ്ടായ ശേഷം ബോട്ട് കടലില്‍ ഒഴുകി നടന്നപ്പോള്‍ മറ്റ് മത്സ്യബന്ധന ബോട്ടുകളാണ് വിവരം കരയിലറിയിച്ചത്.  

മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.  ഇടിച്ച കപ്പലിനെ കുറിച്ച് ഒരു വിവരമില്ല. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. അപകടം ഉണ്ടാക്കിയ കപ്പല്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡ് എത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.