പന്ത്രണ്ട് വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാല്‍സംഗം ചെയ്താൽ വധശിക്ഷ

Tuesday 7 August 2018 11:07 am IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു.

ന്യൂദല്‍ഹി: 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ശബ്ദവോട്ടോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും ബില്‍ ലക്ഷ്യമിടുന്നത്. നേരത്തെ ബില്‍ ജൂലായ് 30 ന് ലോക്‌സഭ പാസാക്കിയിരുന്നു. ഈ ബില്‍ നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ കരുത്തേകും. 

കഠുവ, ഉന്നാവോ ബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.  മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സമാനമായ നിയമനിര്‍മാണം നടത്തിക്കഴിഞ്ഞുവെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.