പണിമുടക്കില്‍ ജനം വലഞ്ഞു; കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു

Tuesday 7 August 2018 11:33 am IST
കടകമ്പോളങ്ങള്‍ തുറന്നെങ്കിലും നിരത്തില്‍ ആളുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പലരും അടച്ചിട്ടു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നന്നേ കുറവാണ്. സ്കൂളുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഷ്ടപ്പെട്ടു.

തിരുവനന്തപുരം: ദേശീയ മോട്ടോര്‍ വാഹനപണിമുടക്ക് മൂലം സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരും സമരത്തിലായതിനാല്‍ വാഹനം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുമുണ്ട്. 

കടകമ്പോളങ്ങള്‍ തുറന്നെങ്കിലും നിരത്തില്‍ ആളുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പലരും അടച്ചിട്ടു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നന്നേ കുറവാണ്. സ്കൂളുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഷ്ടപ്പെട്ടു. സ്വകാര്യ വാഹനങ്ങളിലും പോലീസ് വാഹനങ്ങളിലും ആംബുലന്‍സിലുമായാണ് ഇവര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. 

തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കൊല്ലം, കോട്ടയം കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലടക്കം മിക്കയിടത്തും പണിമുടക്ക് പൂര്‍ണമാണ്. തലസ്ഥാന നഗരത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. ഇരുചക്രവാഹനങ്ങളും അപൂര്‍വം സ്വകാര്യ കാറുകളും മാത്രമാണ് ഓടുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുള്‍പ്പെടെ ജില്ലയിലൊരിടത്തുനിന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിട്ടില്ല.

ഓട്ടോ, ടാക്സി, സ്വകാര്യബസുകള്‍, കരാര്‍ വാഹനങ്ങള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍,സ്കൂള്‍ ബസുകള്‍ എന്നിവയാണ് പണിമുടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.