വയനാട്: കല്‍പ്പറ്റയില്‍ സ്ഫോടക വസ്തു കണ്ടെത്തി. റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു. പന്നിപ്പടക്കം പോലുള്ള എന്തോ വസ്തുവാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: