വിവാഹിതനാകാൻ 45 ദിവസം പരോൾ വേണം; അബു സലേമിൻ്റെ അപേക്ഷ ഹൈക്കോടതി തള്ളി

Tuesday 7 August 2018 12:46 pm IST

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി അബു സലേമിൻ്റെ പരോൾ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. രണ്ടാമത് വിവാഹിതനാകാൻ പരോൾ നൽകണമെന്ന് സമർപ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. 

മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന സലേം തൻ്റെ കാമുകിയായ കൗസറിനെ വിവാഹം കഴിക്കാൻ 45 ദിവസത്തെ പരോൾ അനുവദിച്ച് നൽകണമെന്ന് കോടതി മുൻപാകെ അപേക്ഷ നൽകിയത്. എന്നാൽ കോടതി ഇത് തള്ളിക്കളഞ്ഞു. നേരത്തെ ഏപ്രിൽ 21ന് നവി മുംബൈ കമ്മീഷണർക്ക് മുന്നിലും പരോളിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ അദ്ദേഹവും അപേക്ഷ തള്ളുകയാണുണ്ടായത്.

പോർച്ചുഗലിൽ നിന്നും 2005ലാണ് അബു സലേമിനെ ഇന്ത്യയിലെത്തിച്ചത്. തുടർന്ന് മുംബൈ സ്ഫോടനക്കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയായിരുന്നു. സ്ഫോടനക്കേസിനു പുറമെ 2002ൽ തട്ടിക്കൊണ്ട് പോകൽ കേസിൽ ദൽഹി കോടതി ഏഴ് വർഷത്തെ കഠിന തടവിനും അബു സലേമിന് ശിക്ഷ വിധിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.