സ്വാതന്ത്ര്യദിന ഓഫറുകളുമായി വിവോ

Wednesday 8 August 2018 1:02 am IST

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവോ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഓഫറുകള്‍ (നാളെ) 9ന് അവസാനിക്കും.

ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഷോപ്പ് വിവോ.കോം (shopvivo.com) എന്ന വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി  ഓഫറുകള്‍ ലഭ്യമാകും. വിവോയുടെ തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും  ഇളവുകള്‍, കൂപ്പണുകള്‍, കാഷ് ബാക്ക് ഓഫറുകള്‍ തുടങ്ങിയവ നേടാം.

വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ നെക്‌സ്, വിവോ 9 എന്നിവ സ്വാതന്ത്ര്യദിന പ്രത്യേക ഫ്ളാഷ് വില്‍പ്പന വഴി  1947 രൂപയ്ക്കും, അനുബന്ധ സാമഗ്രികളായ യുഎസ്ബി, ഇയര്‍ഫോണ്‍ എന്നിവ 72 രൂപയ്ക്കും സ്വന്തമാക്കാം. സ്മാര്‍ട്ട് ഫോണുകള്‍ക്കും  അനുബന്ധ സാമഗ്രികള്‍ക്കുമായി  മൂന്നുദിവസവും ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ഫ്‌ളാഷ് വില്‍പ്പന സ്റ്റോക്ക് തീരുംവരെ  ഉണ്ടാകും.

മൂന്ന് ദിനം നീണ്ടുനില്‍ക്കുന്ന കാര്‍ണിവലില്‍ തിരഞ്ഞെടുക്കപ്പെടുന്ന മോഡലുകള്‍ക്ക്  4000 രൂപയുടെ കാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. വിവോയുടെ എല്ലാ ഫോണുകള്‍ക്കും 12 മാസം നീണ്ടുനില്‍ക്കുന്ന നോ കോസ്റ്റ്  ഇഎംഐയും  ലഭിക്കും. നെക്സ്റ്റ്,  എക്‌സ് 21, വി 9 എന്നിവ സ്വന്തമാക്കുമ്പോള്‍ 1200 രൂപ വിലയുള്ള ഇയര്‍ ഫോണുകളും ലഭിക്കും.

വിവോ സ്വാതന്ത്ര്യദിന വില്‍പ്പനയോടു അനുബന്ധിച്ച് കൂപ്പണ്‍ ഡീലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. 50 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് ഇയര്‍ ഫോണുകളും യു എസ് ബി കേബിളും സ്വന്തമാക്കാം. 200 രൂപയുടെ കൂപ്പണ്‍ റെഡീം ചെയ്തുകൊണ്ട് വിവോയുടെ പ്രീമിയം ഇയര്‍ ഫോണുകള്‍, 2000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് വിവോ വി 7 സ്മാര്‍ട്ട് ഫോണ്‍, 3000രൂപയുടെ കൂപ്പണ്‍ റെഡീം ചെയ്തു വി 7പ്ലസ് എന്നിവ നേടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.