ക്ഷത്രിയന്റെ ഗുണസ്വഭാവങ്ങളില്‍ നിന്നുണ്ടാകുന്ന കര്‍മങ്ങള്‍

Wednesday 8 August 2018 1:08 am IST

അധ്യായം 18- ശ്ലോകം 43

(1) ശൗര്യം -വീരന്മാരെ പരാക്രമം ചെയ്ത് വിജയിക്കാന്‍ വേണ്ട കഴിവ്.

(2) തേജഃ- ശത്രുക്കള്‍ക്ക് ഒരിക്കലും കീഴടങ്ങാന്‍ കഴിയാത്ത അവസ്ഥ-പ്രാഗല്‍ഭ്യം.

(3) ധൃതിഃ ആപത്ത് സംഭവിച്ചാല്‍ പോലും  ദേഹത്തെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും ക്ഷീണിപ്പിക്കാതെ പിടിച്ചുനിര്‍ത്തുക.

(4) ദാക്ഷ്യം- തനിക്ക് പ്രതികൂലമായ അവസ്ഥ വന്നുപെട്ടാല്‍ തുടരെ തന്നെ ചെയ്യേണ്ടുന്ന കാര്യങ്ങളിലെ സാമര്‍ത്ഥ്യം.

(5) യുദ്ധേ അപലായനം

ശത്രുക്കളോടുള്ള യുദ്ധത്തില്‍ തനിക്ക് മരണം സംഭഴിച്ചേക്കാം എന്ന് വന്നാല്‍ പോലും പിന്മാറാതെയുദ്ധം തുടരാനുള്ള തീരുമാനം.

(6) ദാനം- ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവര്‍ മുന്‍പില്‍ വന്ന് യാചിച്ചാല്‍ ധനം, ഗൃഹം മുതലായവ ഒരു പിശുക്കും കൂടാതെ ദാനം ചെയ്യും എന്ന വ്രതം.

(7) ഈശ്വരഭാവഃ ഈശ്വരന് ആരാധനയായി കര്‍മങ്ങള്‍ ചെയ്യുന്നു എന്ന ഭാവം, പ്രജകളെ സംരക്ഷിക്കുവാന്‍ വേണ്ടി, സാമൂഹ്യദ്രോഹികളെ നിയന്ത്രിക്കാനും ദണ്ഡിപ്പിക്കാനുമുള്ള കഴിവ്. തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാനും, അവര്‍ക്ക് ശക്തി നല്‍കാനുമുള്ള കഴിവ്. ഈ ഏഴുഗുണങ്ങളും കര്‍മ്മങ്ങളും ക്ഷത്രിയന്റെ ജന്മസിദ്ധമായ സ്വഭാവത്തില്‍നിന്നുണ്ടായവയാണ്.

വൈശ്യന്റെ ഗുണസ്വഭാവങ്ങളില്‍നിന്നുണ്ടാകുന്ന കര്‍മങ്ങള്‍

(അധ്യായം 18- ശ്ലോകം 44)

കൃഷി, ഗൗരക്ഷ്യ, വാണിജ്യം

(1) കൃഷി- പാടം ഉഴുത് വിത്തുവിതച്ച്, വെള്ളവും വളവും യഥാകാലം ചേര്‍ത്തു നെല്ല്, ഗോതമ്പ്, പയര്‍ മുതലായ ആഹാരസാധനങ്ങള്‍ വിളയിക്കുന്ന കര്‍മ്മത്തെ കൃഷി എന്നുപറയുന്നു.

(2)ഗൗരക്ഷ്യം

ഗോക്കളെ-പശുക്കളെ-രക്ഷിക്കുക-വളര്‍ത്തുക എന്നത്-ഗോരക്ഷാ (തദ്ഭാവഃ ഗൗരക്ഷ്യം) പശുക്കളെപ്പറ്റി ക്ഷീരം വിതരണം ചെയ്യുക എന്നര്‍ത്ഥം.

(3) വാണിജ്യം

ക്രയവിക്രയാത്മക കര്‍മ്മ-ദ്രവ്യങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്നതാണ് വാണിജ്യം, കച്ചവടം എന്ന കര്‍മ്മം. ഇങ്ങനെ മൂന്ന് കൂട്ടമാണ് വൈശ്യന്റെ സ്വഭാവസിദ്ധമായ കര്‍മ്മങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.