ഡബിള്‍ ഹോഴ്‌സിന്റെ ആറ് മിനിറ്റ് ഇടിയപ്പം പൗഡര്‍ വിപണയില്‍

Wednesday 8 August 2018 1:10 am IST

കോഴിക്കോട് : പച്ചവെള്ളത്തില്‍ കുഴച്ച് ആറു മിനിട്ടിനുള്ളില്‍ തയാറാക്കാവുന്ന ഇടിയപ്പം പൗഡര്‍ ഡബിള്‍ ഹോഴ്‌സ് വിപണിയില്‍ എത്തിച്ചു.

അട, കൊഴുക്കട്ട, പത്തിരി തുടങ്ങിയവ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗിക്കാം. ഡബിള്‍ ഹോഴ്‌സ് 6 മിനിറ്റ് ഇടിയപ്പം പൗഡറിന്റെ ഔദ്യോഗിക ലോഞ്ച്, ബ്രാന്‍ഡ് അംബാസിഡറും പ്രമുഖ നര്‍ത്തകിയും അഭിനേത്രിയുമായ പദ്മശ്രീ ശോഭന ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

ഇതോടനുബന്ധിച്ച് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്് ഡയറക്ടര്‍ വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സുനില്‍ പി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇടിയപ്പം പൗഡര്‍ ഒരു കിലോ 82 രൂപയ്ക്ക് കേരളത്തില്‍ ലഭിക്കും.  ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.