കൊച്ചിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ്

Wednesday 8 August 2018 1:12 am IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ ആരംഭിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച് ഒക്ടോബര്‍ 28 മുതലാണ് സര്‍വീസുകള്‍ തുടങ്ങുക.

ഇന്‍ഡിഗോ വിമാനക്കമ്പനിയാണ് 72 പേര്‍ക്ക് പോകാവുന്ന എടിആര്‍ വിമാനമുപയോഗിച്ച് കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലേക്ക് എടിആര്‍ വിമാനവും അതുപോലെ ബെംഗളൂരുവിലേക്ക് എയര്‍ബസ് 320 ഉപയോഗിച്ചുള്ള പ്രതിദിന സര്‍വീസുമാണ് നടത്തുക. കുറഞ്ഞനിരക്കില്‍ കൂടുതല്‍ യാത്രക്കാര്‍ എന്ന ലക്ഷ്യമിട്ടാണ് ഇന്‍ഡിഗോ തുടര്‍ സര്‍വീസുകള്‍ നടത്തുന്നത്.

നവംബര്‍ 30ന് രാവിലെ 7.05ന് ഇന്‍ഡിഗോയുടെ തിരുവനന്തപുരം-കൊച്ചി ആദ്യസര്‍വീസ്. 7.25ന് കൊച്ചിയിലെത്തിയ ശേഷം തിരികെ 12.25ന് തിരുവനന്തപുരത്ത് മടങ്ങിവരും. തുടര്‍ന്ന് 4.15ന് കൊച്ചിയിലേക്ക് മടങ്ങും. എല്ലാ ചൊവ്വാഴ്ച്ചകളിലും വൈകിട്ട് 6.30ന് എത്തി 6.55ന് കൊച്ചിക്ക് തിരിച്ചുപോകും. ഇത്തരത്തിലാണ് പുതിയ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ പറഞ്ഞു. ഇതോടൊപ്പം ഒക്ടോബര്‍ 28 മുതല്‍ എയര്‍ബസ് 320 വിമാനം ഉപയോഗിച്ചുള്ള ബെംഗളൂരു സര്‍വീസും തുടങ്ങും. എല്ലാദിവസവും പുലര്‍ച്ചെ 2.15ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം അന്നേദിവസം രാവിലെ 6.15ന് ബെംഗളൂരുവിലേക്ക് പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.