ഇടുക്കിയിലെ വിനോദസഞ്ചാര വികസനം

Wednesday 8 August 2018 1:28 am IST

ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനംനേടിയ കേരളത്തിലെ ജില്ലയാണ് ഇടുക്കി. പ്രകൃതിയുടെ വരദാനംപോലെ സുന്ദരമായ ഇടുക്കിയില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും സന്ദര്‍ശകര്‍ വര്‍ഷം മുഴുവന്‍ വന്നെത്തുന്നു എന്നതാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഇടുക്കിയെ വ്യത്യസ്തമാക്കയുന്നത്. ഹൈഡല്‍ ട്യൂറിസം, ഫാം ട്യൂറിസം, െ്രെടബല്‍ ട്യൂറിസം, അഡ്വെഞ്ചര്‍ ട്യൂറിസം തുടങ്ങിയ വൈവിധ്യമായ വിനോദസഞ്ചാര പദ്ധതികള്‍ക്ക് പര്യാപ്തമായ ഒരുജില്ലകൂടിയാണ് ഇടുക്കി.

 കാര്‍ഷിക മേഖലയില്‍ മാത്രം ആശ്രയിച്ച് പോകുന്ന ഇടുക്കിക്ക് അതില്‍ നിന്നും ലഭിക്കുന്ന വിദേശനാണ്യത്തെക്കാള്‍ പതിന്മടങ്ങ് നേട്ടം ഉണ്ടാക്കുവാന്‍ സാധിക്കുന്നതാണ് ടൂറിസം. എന്നാല്‍ വേണ്ടത്ര അടിസ്ഥാന വികസനം ഇല്ലാതെയും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതമൂലവും നട്ടം തിരിയുകയാണ് ഇടുക്കി. അശാസ്ത്രീയ നിര്‍മ്മാണവും അനധികൃത കൈയേറ്റവും ഇടുക്കിയുടെ ജൈവ വൈവിധ്യത്തെ തകര്‍ക്കുകയും കാലാവസ്ഥ വ്യതിയനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നീലകുറിഞ്ഞി പൂക്കുന്ന കാലം ആയിട്ടും ഇടുക്കിയില്‍ റോഡിന്റെ അറ്റകുറ്റപണിപോലും നടത്തുവാന്‍ ആയിട്ടില്ല. മൂന്നാറിലും തേക്കടിയിലും മറ്റും എത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമിക സൗകര്യം ഒരുക്കുവാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹൈഡല്‍ ടൂറിസത്തിനായ് വാങ്ങിയ പല ബോട്ടുകളും നിശ്ചലമായി. 

പലപ്പോഴും ടൂറിസം വികസനത്തിന് വിഘാതം ആയി നില്‍ക്കുന്നത് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലായ്മയാണെന്നു കാണുവാന്‍ കഴിയും. ആയതിനാല്‍ കെടിഡിസി, വനംവകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയഭരണ വകുപ്പ് ഇവയെ ഏകോപിപ്പിച്ച്‌കൊണ്ട് ഒരു വിനോദസഞ്ചാര പദ്ധതിക്ക് രൂപം നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ജയകുമാര്‍ വേലിക്കകത്ത്

ഇടുക്കി

മമതയുടെ നടപടി പ്രതിഷേധാര്‍ഹം

അസ്സാമിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൈക്കൊള്ളുന്ന നിലപാട് അപഹാസ്യമാണ്. ആസ്സാമിലെ എന്‍ആര്‍സി പ്രകാരം പൗരത്വം നഷ്ടപ്പെടുന്നവരെ സ്വീകരിക്കും എന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. 

മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്വിത്വം സ്വപ്‌നം കാണുന്ന മമതയുടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് അനുകൂലമായ സമീപനം വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ആസ്സാമില്‍ ബംഗാളികള്‍ക്കെതിരായുള്ള വികാരം വളര്‍ത്തുകവഴി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മമതാ പദ്ധതി ഇടുന്നത്. രാഷ്ട്രത്തിന്റെ സുരക്ഷയെ പറ്റി ലവലേശം ചിന്തിക്കാതെ തന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മമതയുടെ നടപടി പ്രതിഷേധം അര്‍ഹിക്കുന്നു. 

ഗണേഷ് പി.ആര്‍ 

ഹൈദരാബാദ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.