ദക്ഷിണാമൂര്‍ത്തി, പിന്നെ തമിഴകത്തിന്റെ കരുണാനിധി

Wednesday 8 August 2018 1:30 am IST

ചെന്നൈ: യഥാര്‍ഥ് പേര് ദക്ഷിണാമൂര്‍ത്തി, പക്ഷേ ലോകമറിഞ്ഞത് മുത്തുവേല്‍ കരുണാനിധിയെന്ന്. 1924 ജൂണ്‍ മൂന്നിനു ജനിച്ച കരുണാനിധി ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. നാടകകൃത്ത്, തിരക്കഥാകൃത്ത്, കവി എന്നിങ്ങനെ തൂലികയുടെ കരുത്തില്‍ ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരുണാനിധിയുടെ വളര്‍ച്ച.

പരാശക്തി, മാലൈകള്ളന്‍, മണമകള്‍, രാജാറാണി തുടങ്ങി നാല്‍പ്പതുകള്‍ മുതല്‍ തമിഴ് ചലച്ചിത്ര ലോകത്ത്  ചരിത്രം കുറിച്ച നിരവധി സിനിമകളുടെ തിരക്കഥ കരുണാനിധിയുടേതായിരുന്നു. 

തമിഴ്‌നാട് മാനവര്‍ മണ്‍റം എന്ന യുവാക്കളുടെ സംഘടന രൂപീകരിച്ചായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പിറന്നപ്പോള്‍ അണ്ണാദുരൈയുടെ തുറുപ്പുചീട്ടായിരുന്നു കരുണാനിധി. അണ്ണായുടെ മരണശേഷം എംജിആറിന്റെ പിന്തുണയോടെ 1969ല്‍ മുഖ്യമന്ത്രിയായി. പിന്നീട് ഡിഎംകെയുടെ തലപ്പത്തുമെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.