മകളെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട മാതാപിതാക്കള്‍ പിടിയില്‍

Wednesday 8 August 2018 1:36 am IST

മൊറാദാബാദ്: ആരോഗ്യമുള്ള കുട്ടിയെ ലഭിക്കാന്‍ നിത്യരോഗിയായ മകളെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട മാതാപിതാക്കള്‍ പിടിയില്‍. യുപിയിലെ മൊറാദാബാദ് സ്വദേശികളായ ആനന്ദപാലും ഭാര്യയുമാണ്  അറസ്റ്റിലായത്. ആറു വയസുള്ള താരയെയാണ് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം കൊന്നത്. 

പോഷകാഹാരമില്ലാതെ ക്ഷീണിച്ച്  നിത്യരോഗിയായി മാറിയ താരയെ ബലികഴിച്ചാല്‍ ആരോഗ്യമുള്ള കുട്ടിയെ ലഭിക്കുമെന്നാണ് മന്ത്രവാദി പറഞ്ഞത്.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികള്‍  പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ കുഴിച്ചിട്ട കാര്യം കണ്ടെത്തിയത്. 

മകളെ വിട്ടുപിരിയാന്‍ അമ്മയ്ക്ക് വയ്യാത്തതു കൊണ്ടാണ് വീടിനുള്ളില്‍ കുഴിച്ചിട്ടത്. ഇവിടെ ഒരു ചെറിയ ക്ഷേത്രം പണിയാനായിരുന്നുവത്രേ പരിപാടി. പല പല മരുന്നുകളും നല്‍കിയിട്ടും താര ക്ഷീണിച്ചുവന്നതേയുള്ളു. തുടര്‍ന്നാണ് മന്ത്രവാദം നടത്തിയത്. താരയെ കഴുത്തു ഞെരിച്ചാണ് കൊന്നതെന്നും കൊല്ലപ്പെടുമ്പോഴും അവള്‍ കൊടിയ പട്ടിണിയില്‍ ആയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.