ദേശീയ പൗരത്വ രജിസ്റ്റര്‍; വാര്‍ത്താ സമ്മേളനം നടത്തിയ സംയോജകനെ സുപ്രീകോടതി ശാസിച്ചു

Wednesday 8 August 2018 2:17 am IST

ന്യൂദല്‍ഹി;  ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ വാര്‍ത്താ സമ്മേളനം  നടത്തിയ അസം സംയോജകനെയും രജിസ്ട്രാറെയും   സുപ്രീം കോടതി ശക്തമായ ഭാഷയില്‍ ശാസിച്ചു. അസമിലെ പൗരത്വ രജിസ്റ്ററിന്റെ കരടാണ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ളത്. അന്തിമപ്പട്ടിക തയ്യാറാക്കാന്‍ കൈക്കൊള്ളുന്ന നടപടികള്‍ പത്രസമ്മേളനം നടത്തി ഇവര്‍ വെളിപ്പെടുത്തിയതാണ് കോടതിയുടെ രോഷത്തിന് കാരണമായത്. 

നിങ്ങള്‍ പൗരത്വ രജിസ്റ്ററിന്റെ കരട് അന്തിമമാക്കാനുള്ള ജോലി  ചെയ്യുക. ഞങ്ങളുടെ അനുമതിയില്ലാതെ ഇക്കാര്യത്തില്‍ ഇനി നിങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്. ഞങ്ങള്‍ തീരുമാനിക്കേണ്ട കാര്യത്തില്‍,  സുപ്രീംകോടതി നിയമിച്ച ഓഫീസര്‍മാര്‍ എങ്ങനെയാണ്  സംസാരിക്കുക?  ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ പൗരത്വ രജിസ്റ്ററിന്റെ അസം സയോജകന്‍ പ്രതീക് ഹജീല, രജിസ്ട്രാര്‍ ശൈലേഷ് എന്നിവരോട് രോഷത്തോടെ ആരാഞ്ഞു.

കരട് അന്തിമമാക്കുന്ന ജോലി അടിന്തരമായി തീര്‍ക്കേണ്ടതുണ്ട്. അതിനാല്‍  മാത്രം നിങ്ങളെ കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കുകയാണ്. കോടതി വ്യക്തമാക്കി.

അസമിലെ പൗരത്വ രജിസ്റ്ററിന്റെ കരട് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. അപേക്ഷിച്ച 3.29 കോടിയില്‍ 2.89 കോടിയാളുകള്‍  ഇന്ത്യക്കാരാണെന്നാണ്  കരടില്‍. അതായത് 40 ലക്ഷത്തോളം പേര്‍ അനധികൃത കുടിയേറ്റക്കാരെന്നാണ്  കരട് പൗരത്വ രജിസ്റ്റര്‍ സൂചിപ്പിക്കുന്നത്. അന്തിമ രജ്‌സ്റ്റര്‍ തയ്യാറായ ശേഷം പരാതിയുള്ളവര്‍ക്ക് ഫോറിനേഴ്‌സ്  ട്രിബ്യൂണലിനെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് സംയോജകന്‍ ഹജീല കഴിഞ്ഞ ദിവസം വെൡപ്പെടുത്തിയിരുന്നു.64 ഫോറിനേഴ്‌സ് ട്രിബ്യൂണലുണ്ടെന്നും ഹജീല പറഞ്ഞു. പട്ടികയിലില്ലാവര്‍ക്ക് എതിരെ ഒരു നിയമ നടപടിയും എടുക്കില്ലെന്നും സംയോജകന്‍ പറഞ്ഞിരുന്നു.  

പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരെ ബലം പ്രയോഗിച്ച് പുറത്താക്കില്ലെന്ന്കോടതി പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.