ടോണി ക്രൂസ് ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

Wednesday 8 August 2018 2:57 am IST

ബെര്‍ലിന്‍: റയല്‍ മാഡ്രിഡിന്റെ മധ്യനിര താരം ടോണി ക്രൂസിന് ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം. ജര്‍മന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ കണ്ടെത്തിയത്. 475ല്‍ 185 വോട്ട് നേടിയാണ് ക്രൂസ് വിജയിയായത്. മികച്ച പരിശീലകനായി ബയേണ്‍ മ്യൂണിക്കിന്റെ യുപ് ഹെയ്ന്‍കസ് തിരഞ്ഞെടുക്കപ്പെട്ടു.

ഫുട്‌ബോള്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ലഭിച്ചത് വലിയ അംഗീകാരമാണെന്ന് ക്രൂസ് പ്രതികരിച്ചു. മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയപ്പോള്‍ ക്രൂസ് ടീമിലംഗമായിരുന്നു. യൂവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയും ക്രൂസ് നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.