ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം

Wednesday 8 August 2018 3:14 am IST

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിന് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 30 റണ്‍സിനുമാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍. ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 338 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 330ന് ഓള്‍ ഔട്ടായി. 73 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികച്ച ബൗളിങ്ങാണ് ഇന്ത്യന്‍ എ ടീമിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സിലും സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ രണ്ട് ഇന്നിങ്‌സിലുമായി സിറാജ് 129 റണ്‍സ് വിട്ടുകൊടുത്ത് പത്ത് വിക്കറ്റ് സ്വന്തമാക്കി.

സ്‌കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 246. 308. ഇന്ത്യ: എട്ടിന് 584 ഡിക്ല.ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ അടിച്ചുകൂട്ടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 584 റണ്‍സ്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 94 റണ്‍സെടുത്ത റൂഡി സെക്കന്‍ഡ്, 63 റണ്‍സെടുത്ത സുബൈര്‍ ഹംസ, 50 റണ്‍സെടുത്ത വൊന്‍ ബെര്‍ഗ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് നടത്തിയത്. ഇവര്‍ക്ക് പുറമെ ഹെന്‍ഡ്രിക്കസ് 10 റണ്‍സെടുത്തു. മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. സിറാജിന് പുറമെ ഗുര്‍ബാനി രണ്ടും ചഹല്‍, അക്ഷര്‍ പട്ടേല്‍, സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ടെസ്റ്റ് 10ന് ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.