മലപ്പുറം: കാല്പന്തിന്റെ നാട്ടില്‍ നിന്ന് കേരളത്തിന് വേണ്ടി ജേഴ്സിയണിയാന്‍ മലപ്പുറത്ത് നിന്ന് 11 പേര്. അണ്ടര്‍-15 സൗത്ത് സോണ്‍ ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമിലെ 20ല്‍ 11 പേരും മലപ്പുറത്തുകാരാണ്.
എംഎസ്പി സ്കൂളിലെ ഏഴ് കുട്ടികളും ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിലെ മൂന്നു കുട്ടികളും തൃശ്ശൂര്‍ റെഡ് സ്റ്റാറിലെ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഭിജിത്തുമാണ് കേരളത്തിനായി ഇറങ്ങുന്നത്. പി.ജിഷ്ണു, ശ്രീരാഗ്, ഇര്‍ഷാദ്, ഹരി, മനുപ്രകാശ്, കിരണ്‍, ഗോള്‍കീപ്പറായ ജിതിന് എന്നിവരാണ് എംഎസ്പിയില്‍ നിന്നുള്ള മിടുക്കന്മാര്. അനസ് മുഹമ്മദ് അര്‍ഷാദ്, രാഹുല്‍ എന്നിവരാണ് ചേലേമ്പ്ര എന്എന്എംഎച്ച്എസ്എസില് നിന്ന്. റെഡ് സ്റ്റാറിലെ അഭിജിത്ത് മുമ്പ് മലപ്പുറം എംഎസ്പിയിലെ ഗോളിയായിരുന്നു.
ബിനോയ് സി. ജെയിംസ്, ടി.പി.അബ്ദുറഹ്മാന്, സന്തോഷ്, ശുഹൈബ് എന്നിവരാണ് എംഎസ്പിയിലെ പരിശീലകര്‍. മന്‍സൂറാണ് ചേലേമ്പ്രയുടെ പരിശീലകന്. ടീം കൊച്ചിയില്‍ പരിശീലനത്തിലാണ്. ഹൈദരബാദിലാണ് ടൂര്‍ണമെന്റിനായി ഒന്‍പതിന് ടീം യാത്ര തിരിക്കും. 12നും 17നുമാണ് കേരളത്തിന്റെ കളികള്‍. കെഎഫ്എ അക്കാദമി ലീഗ് ചുമതല വഹിച്ച സാംസണാണ് കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: