സംസ്കാര വിവാദം:ഇന്ന് എട്ടു മണിക്ക് കോടതി

Wednesday 8 August 2018 3:21 am IST


ചെന്നൈ: അന്തരിച്ച എം. കരുണാനിധിയുടെ സംസ്കാര സ്ഥലത്തെച്ചൊല്ലിയുള്ള വിവാദത്തിൽ തീരുമാനമെടുക്കാൻ ഇന്ന് രാവിലെ എട്ടു മണിക്ക് കോടതി ചേരും. ഇന്നലെ രാത്രി ആക്ടിങ് ഫ് ജസ്റ്റീസ് എച്ച്.ജി. രമേഷിന്റെ ബെഞ്ച് ഹർജി പരിഗണിച്ചു. സംസ്ഥാന സർക്കാരിനോടും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനോടും ഇന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കരുണാനിധിയുടെ അന്ത്യവിശ്രമം മെറീന ബീച്ചിൽ, അണ്ണാ സ്മാരകത്തിന് സമീപം വേണമെന്നാണ് ഡിഎംകെയുടെ ആവശ്യം. എന്നാൽ തീരസംരക്ഷണ നിയമപ്രകാരം സാധിക്കില്ലെന്നും ഇതിന്റെ പേരിൽ ഹൈക്കോടതിയിൽ 14 കേസുകളുണ്ടെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു. അണ്ണാ, എം ജി ആർ, ജയലളിത എന്നിവരുടെ അന്ത്യവിശ്രമം മെറീന ബീച്ചിലാണ്. ഇതിന് എതിർ ഭാഗത്ത് വല്ലഭായ് പട്ടേൽ റോഡിൽ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ പറയുന്നു. സി. രാജഗോപാലാചാരി, കെ. കാമരാജ് തുടങ്ങിയ പ്രമുഖർക്ക് അവിടെയാണ് അന്തിമ സംസ്കാരം നടത്തിയത്.

ഡിഎംകെ യ്ക്ക് അണ്ണാ സ്മാരകത്തിനു ചേർന്ന് വേണമെന്നാണാവശ്യം. അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.