ബംഗ്ലാദേശി നുഴഞ്ഞുകയറ്റം: അന്വേഷണം ഊര്‍ജിതമാക്കണം-ഹിന്ദുഐക്യവേദി

Friday 16 November 2012 11:29 pm IST

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ബംഗ്ലാദേശികള്‍ കേരളത്തിലേക്ക്‌ വ്യാപകമായി നുഴഞ്ഞുകയറ്റം നടത്തുന്നതിനെക്കുറിച്ച്‌ സംസ്ഥാന വ്യാപകമായി അന്വേഷണം ഊര്‍ജിതമാക്കണമെന്ന്‌ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നെടുമ്പാശ്ശേരിക്കടുത്ത്‌ നെടുവന്നൂരില്‍നിന്നും 18 ബംഗ്ലാദേശികളെയാണ്‌ നെടുമ്പാശ്ശേരി പോലീസ്‌ പിടികൂടിയത്‌. ഇത്തരം നുഴഞ്ഞുകയറ്റക്കാരിലൂടെ പാക്കിസ്ഥാനില്‍നിന്നും കേരളത്തിലേക്കൊഴുകുന്നത്‌ കോടികളുടെ കള്ളപ്പണവും മയക്കുമരുന്നുമാണ്‌. ആസാമിലെ കലാപം കെട്ടടങ്ങുമ്പോള്‍ കേരളത്തെ കലാപഭൂമിയാക്കുന്നതിനുള്ള ചില തീവ്രവാദ സംഘടനകളുടെ ഗൂഢ ഉദ്ദേശ്യമാണ്‌ ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിന്‌ പിന്നിലുള്ളത്‌. ബംഗ്ലാദേശില്‍നിന്നും ബംഗാളിലേക്ക്‌ നുഴഞ്ഞുകയറുന്ന തീവ്രവാദികള്‍ക്ക്‌ മൂര്‍ഷിദാബാദിലെ ചില ഏജന്റുമാരാണ്‌ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നത്‌. ഇത്തരം വ്യാജരേഖകള്‍ നല്‍കി അധികൃതരുടെ കണ്ണ്‌ വെട്ടിച്ചാണ്‌ ഇത്തരക്കാര്‍ കേരളത്തിലേക്കെത്തുന്നത്‌. അന്വേഷണങ്ങളില്‍നിന്നും സര്‍ക്കാരിനെ വിലക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിയണം. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന കള്ളനോട്ടിന്റേയും മയക്കുമരുന്നിന്റേയും വ്യാപാരം സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ഐക്യവേദി ജില്ലാ സെക്രട്ടറി ഇ.ജി.മനോജ്‌, താലൂക്ക്‌ നേതാക്കളായ ഡി.ദിനേശ്‌, വാസുനായര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.