മോദിയും അമിത് ഷായും ശിവഗിരി സന്ദര്‍ശിക്കും

Wednesday 8 August 2018 3:32 am IST

ന്യൂദല്‍ഹി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ നവതി ആചരണത്തിന്റെ ഭാഗമായുള്ള യതിപൂജയില്‍  പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ശിവഗിരിയിലെത്തും.

സന്ദര്‍ശന തീയതി പിന്നീട് അറിയിക്കും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു എന്നിവര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ക്ഷണിക്കുകയായിരുന്നു. വി. മുരളീധരന്‍ എംപിയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ആഘോഷത്തിന്റെ സമാപന ദിവസങ്ങളില്‍ ഏതെങ്കിലും ദിവസം എത്തണമെന്ന് സ്വാമിമാര്‍ അഭ്യര്‍ഥിച്ചു. സപ്തംബര്‍ 21ന് മഹാസമാധി ദിനം മുതല്‍ ഒക്‌ടോബര്‍ 31 വരെയാണ് യതിപൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.