ഗവര്‍ണര്‍ അനുശോചിച്ചു

Wednesday 8 August 2018 3:46 am IST

തിരുവനന്തപുരം: രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും പൂര്‍ണമായി ഒത്തുചേര്‍ന്ന മഹദ് വ്യക്തിയായിരുന്നു അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കലൈജ്ഞര്‍ ഡോ.എം കരുണാനിധി എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അനുസ്മരിച്ചു.

''തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികളിലെല്ലാം തന്നെ പിന്നാക്ക,അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കാനുള്ള തീവ്രമായ ആഗ്രഹവും മതേതരത്വത്തിലും തമിഴ് പൈതൃകത്തിന്റെ അതുല്യസമൃദ്ധിയിലുമുള്ള അടിയുറച്ച വിശ്വാസവും ദൃശ്യമായിരുന്നു. വാക്കുകള്‍ക്കതീതമാണ് ഈ നഷ്ടം''- ഗവര്‍ണര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.