മലപ്പുറം: പിടിയിലായവര്‍ക്ക് മലപ്പുറത്ത് സുരക്ഷിത താവളം ഒരുക്കിയവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങി. ഇവര്‍ക്ക് കേരളത്തിലെത്താന്‍ സഹായം ചെയ്തവരേയും മലപ്പുറത്ത് പാര്‍പ്പിച്ചവരേയും കുറിച്ചുള്ള വിവരവും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.
കോട്ടക്കല്‍ എടരിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. അബ്ദുല്‍ കരീം ഒരു മാസം മുമ്പും മുസ്തഫിസ് റഹ്മാന് രണ്ടാഴ്ച മുമ്പുമാണ് കോട്ടക്കലിലെത്തിയത്. കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയെത്തിയ എന്‍ഐഎ സംഘം കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
മതിയായ രേഖകളില്ലാതെ നിരവധി ഇതര സംസ്ഥാനക്കാര്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് 35 ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: