ദലൈലാമയെ വധിക്കാന്‍ ശ്രമിച്ച ഭീകരര്‍ മലപ്പുറത്ത് പിടിയില്‍

Wednesday 8 August 2018 4:09 am IST

മലപ്പുറം: ദലൈലാമയെ വധിക്കാന്‍ ബീഹാറിലെ ബോധഗയയില്‍ ബോംബുകള്‍ വച്ച രണ്ട് ബംഗ്ലാദേശി ഭീകരര്‍ മലപ്പുറത്തെ കോട്ടക്കലില്‍ പിടിയില്‍. ജമായത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകര സംഘടനയില്‍പ്പെട്ട അബ്ദുള്‍ കരീം, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരാണ്  പിടിയിലായതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യക്തമാക്കി. കരീം ബംഗാളിലെ മുര്‍ഷിബാദിലും റഹ്മാന്‍ വീര്‍ഭൂമിലുമാണ് താമസിച്ചിരുന്നത്. ഇവരെ കോട്ടക്കലിലെ ഒരു ബംഗാളി കോളനിയില്‍നിന്നാണ് പിടിച്ചത്. കേരളം ഭീകരരുടെ താവളമാണെന്ന  ആരോപണം പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അസമിലും മറ്റും ദേശീയ പൗരത്വ രജിസ്റ്റര്‍ നിലവില്‍ വരുന്നതോടെ ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവര്‍ കേരളത്തിലേക്ക് ഒഴുകുമെന്ന ആശങ്കയും ശക്തമാണ്.

രോഹിങ്ക്യന്‍ അഭയാര്‍ഥികളോട് മ്യാന്‍മര്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ബുദ്ധമതക്കാരുടെ ആധ്യാത്മികാചാര്യന്‍ ദലൈലാമയെ വകവരുത്താനായിരുന്നു ഇവരുടെ പദ്ധതി. ഇതിന് 2018 ജനുവരി 14ന് ബോധഗയയില്‍  അത്യുഗ്രശേഷിയുള്ള മൂന്നു ബോംബുകള്‍ വച്ചെങ്കിലും ഭാഗ്യംകൊണ്ട് അവ പൊട്ടിയില്ല. 

ഇവര്‍ക്ക് രോഹിങ്ക്യന്‍ ഭീകരരുടെയും ഇന്ത്യയിലെ ഭീകര സംഘടനകളുടെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു. 

കൊച്ചിയില്‍ എത്തിച്ച ഇവരെ അടുത്ത ദിവസം പാറ്റ്‌ന കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെടും, എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുദ്ധ തീര്‍ഥാടന കേന്ദ്രമായ മഹാബോധി ക്ഷേത്രത്തില്‍ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മുന്‍പ്  അഹമ്മദാബാദ് സ്‌ഫോടനങ്ങള്‍ക്ക് നിരോധിത സംഘടനയായ സിമി പദ്ധതിയിട്ടതും പരിശീലനം നല്‍കിയതും കേരളത്തിലെ വാഗമണ്ണിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.