ഇടുക്കി : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മഴ ശക്തമായിത്തുടങ്ങിയത് .അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ജലനിരപ്പ് വര്‍ധി ച്ചതോടെ ഇടുക്കി ഡാം തുറക്കുമെന്ന അവസ്ഥയില്‍ എത്തിയിരുന്നു. അതിനായി ഡാമിന്റെ അരികില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശവും അധികൃതകര്‍ നല്‍കിയിരുന്നു. പിന്നീട് ജലനിരപ്പ് താഴുകയും ഡാം തുറക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: